Saturday, May 4, 2024
keralaNews

എയ്ഞ്ചൽവാലി ജനവാസ മേഖലയ്ക്ക് രക്ഷയായത് പഞ്ചായത്ത് കുളം.

jishamolp.s
ശബരിമല വനാതിർത്ഥിയിൽ നിന്നുള്ള ഉരുൾ പൊട്ടലിൽ എയ്ഞ്ചൽവാലി നിവാസികളുടെ ജീവൻ രക്ഷിച്ചത് പഞ്ചായത്തിന്റെ കുളം.ശബരിമലയോട് ചേർന്ന എഴുകുമൺ ടോപ്പിൽ നിർമ്മിച്ച കുളമാണ് താഴെ താമസിക്കുന്ന നൂറിലധികം കുടുംബങ്ങളുടെ  ജീവൻ രക്ഷിച്ചത്.ഉരുൾ പൊട്ടലിൽ ഒഴുകിയെത്തിയ കല്ലുകൾ ഈ കുളത്തിൽ വന്ന് നിറഞ്ഞതാണ് വലിയ അപകടം ഒഴിവായത്. ഈ കുളത്തിന് താഴെയുണ്ടായ വെള്ളപ്പൊക്കമാണ് ഇപ്പോഴുള്ള നാശത്തിന് കാരണമായത്.രണ്ടു കിലോ മീറ്ററിലധികം ദൂരത്തു നിന്നാണ് ഉരുൾപൊട്ടി ഈ കുളത്തിലേക്ക് കല്ലും – മണ്ണും ഒഴുകിയെത്തിയത്. വേനൽക്കാലത്ത്  കുടിവെള്ളസംഭരണത്തിനായി
 ഉപയോഗിക്കുന്ന കുള്ള മായിരുന്നു ഇത്.   ഉരുൾപൊട്ടലിന്റെ  തുടക്കത്തിൽ ഒഴുകിയെത്തിയ കല്ലുകളും മറ്റും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന കോൺക്രീറ്റ് കുളം നിറഞ്ഞതിന് ശേഷമാണ് താഴേക്ക് ഒഴുകിയത് : ഇതാണ് അപകടത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിച്ചതെന്നും
പഞ്ചായത്തംഗം മറിയാമ്മ സണ്ണി പറഞ്ഞു.