Thursday, May 9, 2024
keralaNewsObituary

 പ്രതാപ് പോത്തന്‍ അന്തരിച്ചു.

ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10-ന് ചെന്നൈയിലെ ന്യൂ ആവടി റോഡിലെ ശ്മശാനത്തില്‍.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ബിസിനസുകാരനുമായിരുന്ന കുളത്തുങ്കല്‍ പോത്തന്റെ മകനായി 1952 ല്‍ തിരുവനന്തപുരത്തു ജനിച്ച പ്രതാപ് പോത്തന്‍ ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലാണ് പഠിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിഎ ഇക്കണോമിക്‌സിനു പഠിക്കുന്ന കാലത്തുതന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ ഒരു പരസ്യഏജന്‍സിയില്‍ കോപ്പി എഡിറ്ററായി.