Friday, April 26, 2024
keralaNews

ഉരുൾ പൊട്ടലിൽ എയ്ഞ്ചൽവാലിയിൽ ഏഴ്  വീടുകൾ പൂർണമായും തകർന്നു.

  • നാല്  വീടുകൾക്ക് ഭാഗികമായി നാശനഷ്ടം.

  •  മുപ്പതിലധികം വീടുകളിൽ വെള്ളം കയറി.

എരുമേലി: കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ ഉരുൾ പൊട്ടലിൽ എരുമേലി ഗ്രാമ പഞ്ചായത്തിന്റെ  മലയോര മേഖലയും 12 ാം വാർഡുമായ എയ്ഞ്ചൽ വാലിക്ക് വ്യാപക നാശനഷ്ടം.ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ ശബരിമല വനത്തിനുള്ളിൽ നിന്നും ഉണ്ടായ ഉരുൾ പൊട്ടലിലാണ്  വ്യാപകമായ നാശനഷ്ടത്തിന് കാരണമായത്.
 ഉരുൾപൊട്ടലിൽ ഷിബു –  അരിപ്പാപ്പറമ്പിൽ , ജാൻസി – പുതിയത്ത്,റ്റോമി -കുരികിലംകോട്ടിൽ,ഉഷ ചന്ദ്രൻ – കാലായിൽതങ്കമ്മ – പുളിച്ചമാക്കൽ
മാത്തുക്കുട്ടി – പുത്തൻപറമ്പിൽ ,എന്നീ ഏഴ്  പേരുടെ വീടുകളാണ്
പൂർണമായും തകർന്നതെന്നും പഞ്ചായത്തംഗം മറിയാമ്മ സണ്ണി പറഞ്ഞു. നാല്  വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. മുപ്പതിലധികം വീടുകളിൽ വെള്ളം കയറിയതായും അധികൃതർ പറഞ്ഞു.കിണറുകൾ, മോട്ടോറുകൾ അടക്കം നശിച്ചു. ഇന്നല രാവിലെ കാഞ്ഞിരപ്പള്ളി തഹസീൽദാറിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പും, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകർ , വാർഡംഗം മറിയാമ്മ സണ്ണി എന്നിവരുടെ നേതൃത്വത്തിൽ ദുരന്ത സ്ഥലം സന്ദർശിച്ചു. എയ്ഞ്ചൽവാലി സ്കൂളിന്റെ ബസ് ,ഓട്ടോയും – രണ്ട്  ബൈക്കുകയും ഇന്നലെ ഒഴുക്കിൽപ്പെട്ടിരുന്നു. ഇരുമ്പൂന്നിക്കരയിലും മഴ വെള്ളപ്പാച്ചിലിൽ നാശനഷ്ടം സംഭവിച്ചു. ഇരുമ്പൂന്നികര ഷാജി ചെറുകരയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു.പറപ്പള്ളി കവല – ആശാൻ കോളനി റോഡിലെ കലുങ്കിന്റെ  കെട്ടും തകർന്നു .