Tuesday, April 16, 2024
BusinessLocal NewsNews

എരുമേലില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ ബാങ്കിംഗ് മേഖലയില്‍ ഉണര്‍വ്വേകി പുതിയ ഒരു ബാങ്ക് കൂടി പ്രവര്‍ത്തനം ആരംഭിച്ചു. എരുമേലി – മുണ്ടക്കയം റൂട്ടില്‍ ചരള പള്ളിക്ക് സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ ആരംഭിച്ചിരിക്കുന്നത്. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി ബാങ്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്‌മാന്‍, കോട്ടയം എച്ച്ഡിഎഫ്‌സി ബാങ്ക് ക്ലസ്റ്റര്‍ രമേഷ് ജോയ് , എച്ച്ഡിഎഫ്‌സി ബാങ്ക് എരുമേലി ബ്രാഞ്ച് മാനേജര്‍ ഫിറോഷ് ഖാന്‍ കെഇ എന്നിവര്‍ സംസാരിച്ചു. ഹൗസിംഗ് ലോണ്‍, വെഹിക്കിള്‍ ലോണ്‍ അടക്കം നിരവധിയായ ലോണുകള്‍ നല്‍കാന്‍ കഴിയുന്ന സുതാര്യമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.