Sunday, May 5, 2024
keralaNews

കുടുംബ വഴക്ക്: അമ്പലപ്പുഴയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു; പ്രതി കസ്റ്റഡിയില്‍

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന യുവാവിനെ തലയ്ക്കടിച്ച് കൊന്നു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാ(48)ണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സിബിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കൊലപാതകം നടന്നത്.

കടപ്പുറത്ത് വച്ച് മദ്യപിച്ച രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സന്തോഷിനെ ഷെഡില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.