Friday, May 3, 2024
keralaNewsObituary

സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

ആലപ്പുഴ: സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റയാള്‍ രക്തം വാര്‍ന്നു മരിച്ചു. മാവേലിക്കര ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. തെക്കേക്കര പഞ്ചായത്തില്‍ അശ്വതി ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. മാവേലിക്കരയില്‍ മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്തുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് . സജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമ്പര്‍നാട് സ്വദേശി വിനോദ് എന്ന വെട്ടുകത്തി വിനോദ് ഒളിവിലാണ്. സജേഷിന്റെ ഇടത് കൈയുടെ മസിലില്‍ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ സജേഷ് ഉമ്പര്‍നാട്ടില്‍ ഭാര്യ വീട്ടിലായിരുന്നു താമസം. പെയിന്റിങ് തൊഴിലാളിയാണ്.