Tuesday, April 30, 2024
keralaNewsObituary

അച്ചന്‍കോവിലാറ്റിലെ ഓട്ടോ അപകടം; മൂന്നു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ആറ്റിലെ കല്ലില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുവീട്ടില്‍ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ഇന്നലെ വൈകിട്ട് ആറരയോടെയാണ് നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞത്.                                                           വെണ്‍മണി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വലിയ പറമ്പില്‍ ശൈലേഷും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് കൊല്ലകടവ് ചാക്കോ റോഡില്‍ പനച്ചമൂട് ഭാഗത്ത് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. ശൈലേഷിന്റെ ഭാര്യ ആതിരയുടെ (35) മൃതദേഹമാണ് ആദ്യം ലഭിച്ചത്. ഇവരുടെ മൂന്ന് വയസുകാരന്‍ കാശിനാഥിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.അഞ്ചുപേര്‍ അടങ്ങുന്ന സംഘമായിരുന്നു ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നത്. ആതിരയുടെ ഭര്‍ത്താവിനെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.