Tuesday, May 7, 2024
keralaNews

ജീവിതവും കവിതയും ഹരിനാമകീര്‍ത്തനമാക്കിയ ആചാര്യകവിയാണ് അക്കിത്തം.

ജീവിതവും കവിതയും ഹരിനാമകീര്‍ത്തനമാക്കിയ ആചാര്യകവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയെന്ന്.ഡോ.എന്‍.കെ മഹാദേവന്‍ അനുസ്മരിച്ചു.മീനച്ചില്‍ ഹിന്ദുസംഗമ കമ്മറ്റി നടത്തിയ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതീയമായ കാഴ്ച്ചപ്പാടുകളും മൂല്യങ്ങളും തന്റെ കവിതയിലൂടെ സമുഹത്തിന് നല്‍കിയ മഹാകവിയാണ് അക്കിത്തം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഹിന്ദുസംഗമം പ്രസിഡന്റ് കെ കെ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.രാജേഷ് പല്ലാട്ട്, കെ എന്‍ വാസുദേവന്‍, വി .മുരളീധരന്‍, റെജി കുന്നനാംകുഴി തുടങ്ങിയവര്‍ അനുസ്മരിച്ചു.