Monday, May 13, 2024
keralaNewspolitics

ജോസ് വിഭാഗം രാഷ്ട്രീയ മാന്യത കാണിക്കണം: ഫിലിപ്പ് ജോസഫ് കെപിസിസി സെക്രട്ടറി.

യുഡിഎഫില്‍ നിന്നു കൊണ്ട് നേടിയെടുത്ത രണ്ട് എംപി സ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചു ഒഴിയാന്‍ ജോസ് വിഭാഗം തയ്യാറാകണമെന്ന് കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.ജനാധിപത്യ വിശ്വാസികളുടെ വോട്ട് വാങ്ങി നേടിയെടുത്ത സ്ഥാനങ്ങള്‍ തുടരുന്നത് അവരോടുള്ള വെല്ലുവിളിയാണ്.ഈ കാലുമാറ്റം ജോസ് കെ മാണിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് തെളിയിക്കുന്നത്.90% കേരള കോണ്‍ഗ്രസ് വിശ്വാസികളും ജോസ് കെ മാണി എടുത്ത തീരുമാനത്തെ മനസ്സുകൊണ്ട് തള്ളി പറയുന്നവരാന്നും ഭാവിയില്‍ അത് തെളിയുമെന്നും അദ്ദേഹം പറഞ്ഞു.