Tuesday, April 30, 2024
indiaNewsUncategorized

ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലാണ് ആഭരണ മോഷണം നടന്നത്

ചെന്നൈ: രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നടന്ന ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ മോഷണത്തില്‍ ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ വീട്ടു ജോലിക്കാരി ഈശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നല്‍കിയിരിക്കുന്നത്.   മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി.ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ എവിടെയെന്ന് ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഐശ്വര്യയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച തേനാംപേട്ട് പൊലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തത്. അറുപതോളം പവന്റെ ആഭരണങ്ങള്‍ നഷ്ടമായെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. സാഹചര്യ തെളിവുകളും മറ്റും ഹാജറാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നത്. 18 വര്‍ഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 10 ന് ലോക്കര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായി മനസ്സിലായത് . ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ഇടയ്ക്കിടെ വന്‍ തുക ഇടപാടുകള്‍ നടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭര്‍ത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 2019 മുതല്‍ 60 പവന്‍ ആഭരണങ്ങള്‍ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവര്‍ സമ്മതിച്ചതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.