Monday, April 29, 2024
educationkeralaNews

അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കര്‍ മോഹന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അടൂര്‍, വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ അതൃപ്തിയറിയിച്ചു.                                                                                               ശങ്കര്‍ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും അടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടര്‍ക്കെതിരെ ഉയര്‍ന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ശങ്കര്‍ മോഹനെതിരായ ആരോപങ്ങങ്ങളെല്ലാം തള്ളി അടൂര്‍ വിശദീകരിച്ചു. ഒരു ദളിത് ക്ലര്‍ക്ക് വിദ്യാര്‍ത്ഥികളെ ആകെ സ്വാധീനിച്ച് വാര്‍ത്ത പരത്താനാണ് ശ്രമിച്ചത്. ഇന്‌സിറ്റിട്യുറ്റില്‍ ആത്മാര്‍ത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കാനായിരുന്നു സമരം. സമരത്തിന് മുമ്പ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു.                                                                                                                              മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. സമരത്തിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ചലച്ചിത്ര മേളയ്ക്ക് പോകില്ലെന്ന ധാരണയിലായിരുന്നു മുറികളുടെ ബുക്കിങ് റദ്ദാക്കിയത്. പക്ഷെ സമരനേതാക്കള്‍ ആരെയും അറിയിക്കാതെ തിരുവനന്തപുരത്തു പോയി”. ചലച്ചിത്രമേളയുടെ മറവില്‍ വിദ്രോഹപരിപാടികള്‍ നടന്നുവെന്നും സിനിമ കാണാനല്ല, സമരതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനാണ് വിദ്യാര്‍ത്ഥികള്‍ തിരുവന്തപുരത്തേക്ക് വന്നതെന്നും അടൂര്‍ ആരോപിച്ചു.ജാതി അധിക്ഷേപം അടക്കം ഉയര്‍ത്തി ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ നടത്തിയ വിദ്യാര്‍ത്ഥി സമരത്തില്‍ അടൂരിനെതിരെയും പരാതി ഉയര്‍ന്നിരുന്നു.          ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. വിദ്യാര്‍്തഥി സമരത്തിന് പിന്നാലെ സിനിമാമേഖലയില്‍ നിന്നും അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് ശങ്കര്‍ മോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജിവെച്ചത്. അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അടൂര്‍ വഴങ്ങിയില്ല.ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്.                                                                                                                         സമരം ശക്തമായതോടെ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍ എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയത്. ഇതിന് പിന്നാലെ ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവെച്ചു. ഇതിന് തുടര്‍ച്ചയായി ചില അധ്യാപകരും രാജിവെച്ചൊഴിഞ്ഞു.                                                                                              ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ച് ഡീന്‍ ചന്ദ്രമോഹന്‍, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡയറക്ഷന്‍ ബാബാനി പ്രമോദി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരാണ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് അടൂരും ചെയര്‍മാന്‍ സ്ഥാനമൊഴിയുന്നത്.