Monday, May 13, 2024
educationkeralaNewspolitics

ഒരു വരിപോലും കോപിയടിച്ചില്ല ; പിഴവിനെ പര്‍വതീകരിച്ചു

ഇടുക്കി: വൈലോപ്പിള്ളിയുടേതെന്ന പ്രബന്ധത്തിലെ പരാമര്‍ശം സാന്ദര്‍ഭികമായ പിഴവാണെന്നും ഒരു വരിപോലും താന്‍ കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത ഇടുക്കിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചു. ചെറിയൊരു പിഴവിനെ പര്‍വതീകരിച്ച് പ്രചരിപ്പിച്ചു. സ്ത്രീ വിരുദ്ധമായ പരാമര്‍ശം വരെ തനിക്കെതിരെ ഉണ്ടായി. വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പക്ഷേഒരു വരി പോലും കോപ്പി അടിച്ചിട്ടില്ല. വിമര്‍ശനം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്പോള്‍ തിരുത്തുമെന്നും ചിന്ത വിശദീകരിച്ചു. പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി ഉള്‍പ്പെടുത്തിയതെന്നും ചിന്ത വിശദീകരിച്ചു.