Sunday, May 5, 2024
keralaNews

അവരുടെ യൗവനം പാഴായി പോകുന്നു

സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടനും ബിജെപി അംഗവുമായ കൃഷ്ണകുമാര്‍. ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ യുവജനങ്ങളെ വഞ്ചിക്കുന്നതെന്ന് കൃഷ്ണകുമാര്‍ ചോദിച്ചു.
‘പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജന്മാരേയും അനുജത്തിമാരേയും കാണുന്നതിനായി അവരുടെ സമരമുഖത്ത് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണ്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കള്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്, ജോലി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം പാഴായി പോകുന്നു. എന്തിനാണ് ഈ വഞ്ചന.’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.