Wednesday, May 1, 2024
keralaNews

വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

 

കോഡൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. വരിക്കോട് അങ്ങാടിയില്‍ ഹോളോബ്രിക്സ് നിര്‍മാണ കമ്പനിക്ക് സമീപമാണ് അപകടമുണ്ടായത്. പട്ടര്‍ക്കടവ് കിയാല്‍പടിയിലെ പരി സിദ്ദീഖിന്റെ മകന്‍ അംജദ് (15), പാലക്കാട് ജില്ലയിലെ നെന്മാറ ഒലിപ്പാറ സലീമിന്റെ മകന്‍ റിനു സലീം (16) എന്നിവരാണ് മരിച്ചത്. മുന്നിലുള്ള കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ കാറില്‍ തട്ടി എതിര്‍ദിശയില്‍ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ അടിയിലേക്ക് തെറിക്കുകയായിരുന്നു.

രണ്ടുപേരുടെയും മാതൃവീടായ പൊന്മളയില്‍നിന്ന് സ്‌കൂട്ടറില്‍ മലപ്പുറം ഭാഗത്തേക്ക് വരുമ്പോള്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അംജദ് മലപ്പുറം മേല്‍മുറി എംഎംഇടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. താഹിറയാണ് മാതാവ്. സഹോദരന്‍ അജ്മല്‍.