Thursday, May 16, 2024
keralaNews

യു വി ജോസിനെയും സന്തോഷ് ഈപ്പനെയും ഇ.ഡി ചോദ്യം ചെയ്യുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷനായി നല്‍കിയ കളളപ്പണത്തിന്റെ കാര്യത്തില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷന്‍ സി.ഇ.ഒ യു വി ജോസിനെയും യുണിടാക് എം.ഡി സന്തോഷ് ഈപ്പനെയും ഇ.ഡി ചോദ്യം ചെയ്യുകയാണ്. ഇടപാടില്‍ സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.യു.വി ജോസിനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്ന സന്തോഷ് ഈപ്പന്റെ മൊഴിയെ തുടര്‍ന്നാണ് ഇരുവരെയും ചേര്‍ത്ത് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇ.ഡിയ്ക്ക് മുന്നില്‍ ഹാജരാക്കുമെന്ന് യു.വി ജോസ് പറഞ്ഞു. വൈകാതെ യു.വി ജോസിനും സന്തോഷ് ഈപ്പനെയും എം.ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ശിവശങ്കര്‍ വിളിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെയും എന്‍ഫോഴ്സ്മെന്റ് വൈകാതെ ചോദ്യം ചെയ്യുന്നുണ്ട്.