Monday, April 29, 2024
EntertainmentNewsObituaryworld

ആര്‍ആര്‍ആര്‍ ചിത്രത്തിലെ ഐറിഷ് നടന്‍ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു

ഇംഗ്ലണ്ട് : മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ വോള്‍സ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ (58) അന്തരിച്ചു. എസ് എസ് രാജമൗലിയുടെ രാജ്യാന്തരപ്രശസ്തി നേടിയ ചിത്രം ആര്‍ആര്‍ആറിലെ ഗവര്‍ണറുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കും പരിചിതമാണ് ഇദ്ദേഹം. റേ സ്റ്റീവന്‍സണിന്റെ പിആര്‍ഒ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 1964 മെയ് 25 ന് ലിസ്ബേണിലാണ് റേ സ്റ്റീവന്‍സണിന്റെ ജനനം. എട്ടാം വയസ്സില്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ ഓള്‍ഡ് വിക് തിയറ്റര്‍ സ്‌കൂളില്‍ ചേര്‍ന്നു. 29-ാം വയസ്സില്‍ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം സിനിമകളിലും ടെലിവിഷനിലുമായി അഭിനയജീവിതം ആരംഭിക്കുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ അഭിനയരംഗത്ത് സജീവമാണ് ഇദ്ദേഹം, ഗേറ്റ് വേ ടു ദി വെസ്റ്റ് എന്ന ചിത്രത്തില്‍ കെവിന്‍ സ്പേസിക്ക് പകരം അഭിനയിക്കാനുള്ള കരാറില്‍ ഈയിടെ ഒപ്പു വച്ചിരുന്നു