Tuesday, May 14, 2024
keralaNews

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വിശാഖപട്ടണത്ത് 8 പേര്‍ മരിച്ചു.

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വിശാഖപട്ടണത്ത് 8 പേര്‍ മരിച്ചു. 13 ലധികം പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണം ജില്ലയിലെ അരകുവിന് സമീപം ആനന്ദ ഗിരിയിലാണ് സംഭവം.30 യാത്രക്കാരുമായി പുറപ്പെട്ട ബസ് റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ്, അഗ്നി ശമന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഡി ഐ ജി രംഗ റാവു പറഞ്ഞു.ഹില്‍ സ്റ്റേഷനായ അരകുവിലേക്ക് പോയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത പ്രതികരണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.