Sunday, April 28, 2024
EntertainmentkeralaNews

സിനിമ പോസ്റ്ററില്‍ തന്റെ മുഖത്തിന് പ്രധാന്യം നല്‍കണം

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന്റെ സിനിമ വിലക്കിന് കാരണമായ ഇ-മെയിലിന്റെ പകര്‍പ്പ് പുറത്ത്. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്ന ഷെയ്ന്‍ ഇ-മെയിലില്‍ പറയുന്നു. ഷെയ്ന്‍ നിഗം പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച ഇ മെയിലാണ് പുറത്തായിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ താനാണ് പ്രധാന കഥാപാത്രം എന്ന കരാര്‍ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്നും ഇ-മെയിലില്‍ പറയുന്നു. ഈ മെയിലാണ് ഷെയ്ന്‍ നിഗത്തിനെതിരായ പരാതിയിലേക്ക് എത്തിയത്. സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മ സംഘടനയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി അപേക്ഷ നല്‍കി. കലൂരില്‍ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയത്. ഇത്തവണത്തെ വിവാദത്തില്‍ ശ്രീനാഥിനെ താരസംഘടന പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും അഭിനേതാക്കള്‍ കരാര്‍ ഒപ്പിടാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു.
എന്നാല്‍ താന്‍ അമ്മയില്‍ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു. വിലക്ക് നേരിടുന്ന മറ്റൊരു താരമായ ഷെയ്ന്‍ നിഗം നിലവില്‍ അമ്മ അംഗമാണ്. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ തീരുമാനമെടുക്കുക.