Monday, April 29, 2024
keralaNewsObituary

മേവറം ബൈപ്പാസില്‍ അപകടം: പൊലീസുകാരന്‍ മരിച്ചു

കൊല്ലം: മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കേരള പൊലീസ് കോണ്‍സ്റ്റബിളായിരുന്നു മരിച്ച അനസ്.