Tuesday, April 30, 2024
keralaNews

എരുമേലിയിൽ നാളെ അവിശ്വാസം : എ ഇയെ പൂട്ടിയിട്ടെന്ന കേസിൽ പഞ്ചായത്തംഗത്തിന് ജാമ്യം 

എരുമേലി: എരുമേലിയിൽ  പഞ്ചായത്ത് ഉദ്യോഗസ്ഥനായ പൂട്ടിയിട്ടെന്ന പരാതിയിൽ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് അംഗം നാസർ പനച്ചിക്ക് ജാമ്യം ലഭിച്ചു.ജില്ല കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചിരിക്കുന്നത്കഴിഞ്ഞ ദിവസമാണ് സംഭവം,വാർഡിലെ കലുങ്ക് നിർമ്മാണമായി ബന്ധപ്പെട്ട റീന്റർ ചെയ്യണമെന്നാവശ്യപ്പെട്ട്  ഓഫീസിൽ എത്തിയ പഞ്ചായത്തംഗം എ ഇ യുമായി  തർക്കം ഉണ്ടാവുകയും ഇതേ തുടർന്ന് പഞ്ചായത്തംഗം എ ഇയെ  പൂട്ടിയിട്ടെന്നുമാണ് ഭരണസമിതിയുടെ ആരോപണം.ഇതിനിടെ  എ ഇ ഓഫീസുകളിൽ കുഴഞ്ഞു വീഴുകയും ചെയ്തതോടെ  സംഭവം വിവാദമാകുകയായിരുന്നു.സംഭവത്തിൽ  പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി   ഭരണപക്ഷവും -സിപിഎമ്മും രംഗത്തെത്തുകയായിരുന്നു.നാളെ 28നാണ്  പഞ്ചായത്തിൽ അവിശ്വാസപ്രമേയം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് എൽഡിഎഫിനെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.  കഴിഞ്ഞതവണ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് അംഗമായ പ്രകാശ് പള്ളിക്കൂടം വിട്ടുനിന്നത് യുഡിഎഫിന് ഭരണം നഷ്ടപ്പെടാൻ കാരണമായി. എന്നാൽ ഇത്തവണ  23 പേരിൽ ,സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ 12 പേരും അവിശ്വാസ  പ്രമേയത്തിന് പിന്തുണയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു .