Wednesday, May 8, 2024
keralaNews

എരുമേലി മണിപ്പുഴയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു

എരുമേലി: എരുമേലി മണിപ്പുഴയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചക്ക് 12. 20 ഓടെയാണ് അപകടം.എരുമേലിയിൽ നിന്നും  പമ്പയിലേക്ക് പോകുകയിരുന്ന കെഎസ്ആർടിസി ബസ്സും – മുക്കൂട്ടുതറ ഭാഗത്തുനിന്നും എരുമയിലേക്ക് വരുന്ന സ്വകാര്യബസ്സും ആണ് കൂട്ടിയിടിച്ചത്. മണിപ്പുഴ വളവിലായിരുന്നു അപകടം.അപകടം സംബന്ധിച്ച്  കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതാണെന്നും യാത്രക്കാർക്ക് പരിക്കില്ലെന്നും എരുമേലി എസ് ഐ ശാന്തി കെ ബാബു പറഞ്ഞു.