Friday, May 10, 2024
keralaNews

പൂവാര്‍ ലഹരിപ്പാര്‍ട്ടി; കാരക്കാട് റിസോര്‍ട്ടില്‍ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാര്‍ട്ടികള്‍

തിരുവനന്തപുരം: പൂവാര്‍ ലഹരിപാര്‍ട്ടിയില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള ലഹരി ഇടപാട് നടന്നെന്ന് എക്‌സൈസ് കണ്ടെത്തി. പണം ലഹരിമരുന്നിന്റെ ആവശ്യക്കാര്‍ ഓണ്‍ലനായി കൈമാറി. തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. കാരക്കാട് റിസോര്‍ട്ടില്‍ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാര്‍ട്ടികളെന്നാണ് വിവരം. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് അക്ഷയ് മോഹനായിരുന്നു. റെയ്ഡ് നടന്ന ഇന്നലെയും ഇന്നും ലഹരി പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ടു. ശനിയാഴ്ച നടന്ന ലഹരിപാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ലഹരിമരുന്ന് എത്തിച്ചത് ഗോവ, മഹാരാഷ്ട്ര, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ്. പിടിയിലാവരുടെ വീടുകളില്‍ എക്‌സൈസ് റെയ്ഡ് നടത്തുകയാണ്.