Tuesday, May 21, 2024
keralaNewsObituary

ഷാര്‍ജയില്‍ മലയാളി വ്യവസായി ഹൃദയാഘാതം മൂലം മരിച്ചു

ദുബായ് : ഷാര്‍ജയില്‍ മലയാളി വ്യവസായി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലില്‍ കീഴാറ്റിങ്ങല്‍ സ്വദേശി എസ്. സുദര്‍ശനന്‍ ആണ് മരിച്ചത്. 56 വയസ്സായിരുന്നു.

31 വര്‍ഷമായി യുഎഇയില്‍ ബിസ്നസ്സ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങല്‍ നോണ്‍ റെഡിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്‌കാരം നാട്ടില്‍ നടക്കും.