Tuesday, April 30, 2024
EntertainmentkeralaNewsObituary

ഇന്നസെന്റിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച

കൊച്ചി: സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായി മലയാള ചലച്ചിത്ര അഭിനനയ ലോകത്ത് നിന്ന് വിട പറഞ്ഞ നടന്‍ ഇന്നസെന്റിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം  ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡല്‍ ദേവാലയത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും.ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. ഇന്നസെന്റിന്റെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 11 മണിവരെ പൊതുദര്‍ശനത്തിന് ശേഷം ഇന്നസെന്റിന്റെ ഭൗതിക ശരീരം നാടായ ഇരിങ്ങാലകുടയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 1 മണി മുതല്‍ 3 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് ഇന്നസെന്റിന്റെ വസതിയിലും പൊതു ദര്‍ശനത്തിനു വെക്കും. വൈകീട്ട് മൂന്ന് മുതല്‍ മറ്റന്നാള്‍ രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡല്‍ ദേവാലയത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും. വീട്ടില്‍ കൂടുതല്‍ സമയം പൊതുദര്‍ശനം വേണമെന്ന് കുടുംബത്തിന്റെ തീരുമാനമാണ്. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.’നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 – ല്‍ വെള്ളിത്തിരയില്‍ എത്തിയ ഇന്നസെന്റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടര്‍ പശുപതി’, ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു. ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. ഇന്നലെ രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു.