Monday, May 6, 2024
Local NewsNewsObituary

ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിന് കോടതി വിധി

കോട്ടയം: പഴയിടം വൃദ്ധ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി ചൂരപ്പാടി അരുണ്‍ ശശി കുറ്റക്കാരനെന്ന് കോടതി വിധി. കൊലപാതകം,മോഷണം,ഭവനഭേദനവും അടക്കമുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്.

പ്രതിക്കുള്ള ശിക്ഷ മാര്‍ച്ച് 22 ന് പ്രഖ്യാപിക്കും. 2013 ഓഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.  പ്രതിയുടെ പിതൃസഹോദരിയായ തങ്കമ്മയെയും – ഭര്‍ത്താവ് ഭാസ്‌കരന്‍ നായരെയും ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണത്തിനായിട്ടാണ് ഇരുവരെയും ക്രൂരമായി പ്രതി കൊലപ്പെടുത്തിയത്. അതിനിടെ പ്രതി റിമാന്‍ഡില്‍ ഇരിക്കെ ജാമ്യത്തിലിറങ്ങി ചെന്നൈയിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത് കേരള പൊലീസിന് കൈമാറുകയായിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജെ നാസറാണ് പ്രതി അരുണ്‍ ശശി കുറ്റക്കാരനാണ് എന്നു കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെ ജിതേഷ് കോടതിയില്‍ ഹാജരായി.