Thursday, May 9, 2024
keralaNews

എരുമേലിയില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ മോഷ്ടിച്ചതായി പരാതി.

എരുമേലി: തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ രാത്രിയില്‍ മോഷ്ടിച്ചതായി പരാതി. നേര്‍ച്ചപ്പാറ,കൗങ്ങുംകുഴിയില്‍, കുടുക്കവള്ളി എസ്റ്റേറ്റിലെ സമീപം താമസിക്കുന്ന മാനാത്ത്, ബീന ബേബിച്ചന്റെ ഉടമസ്ഥതയിലുള്ള പശുവാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12:00 മണിക്കും 4:00 മണിക്കും ഇടയ്ക്ക് ആണ് സംഭവം നടന്നത് എന്ന് വീട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ 12 മണിക്കും 2 മണിക്കും ഇടയില്‍ നായ്ക്കളുടെ കുരയും , ആളുകള്‍ സംസാരിക്കുന്ന ശബ്ദവും ,വാഹനം പെട്ടെന്ന് പോകുന്നതിന്റെ ശബ്ദവും കേട്ടതായി സമീപവാസികള്‍ പറഞ്ഞു. രാവിലെ തൊഴുത്തിനു സമീപമുള്ള കയ്യാലയുടെ ഒരു ഭാഗം ഇടിഞ്ഞതായും , ഈ കയ്യാലയോട് ചേര്‍ന്ന് വാഹനത്തിന്റെ ടയര്‍ പാടുകളും കണ്ടെത്തി.മോഷണം പോയ പശു കറുത്ത നിറത്തോടു കൂടിയതും , 8 മാസം ചന നിറഞ്ഞതുമായിരുന്നു.ഈ പശുവിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.ബിനാ ബേബിച്ചന്‍ : 9526323183