Tuesday, April 23, 2024
keralaNewspoliticsUncategorized

ലൈഫ് മിഷന്‍ കേസിലാണ് അറസ്റ്റ്

കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ലൈഫ്മിഷന്‍ പദ്ധതിയില്‍ സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ.ഡിയുടെ ആരോപണം.വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് ഇഡി കേസെടുത്തത്. പി.എസ് സരിത്തും സ്വപ്ന സുരേഷും മൂന്നും നാലും പ്രതികളാണ്. എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്.