Monday, April 29, 2024
keralaNews

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല.

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. രണ്ടുദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തില്‍ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്.ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം ഉണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ക്കുമായി കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.അതേസമയം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവര്‍ ജില്ലാ കളക്ര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.