Sunday, May 5, 2024
Local NewsNewsObituary

എരുമേലിയില്‍ ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് യുവാവ് മരിച്ചു

എരുമേലി:ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് യുവാവ് മരിച്ചു. എരുമേലി പ്രൊപ്പോസ് എസ്റ്റേറ്റിലെ തൊഴിലാളി കൂടിയായ ഓലിയ്ക്കല്‍ സാജന്‍ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ചക്ക പറിച്ചതിനു ശേഷം തിരികെ ഇറങ്ങുന്നതിനിടെ പ്ലാവില്‍ നിന്നും താഴെ   വീഴുകയായിരുന്നുആയിരുന്നുവെന്നും വാര്‍ഡംഗം കെ.ആര്‍ അജേഷ് പറഞ്ഞു.ഉടനെ എരുമേലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരുമേലി പോലീസ് നടപടികള്‍ സ്വീകരിച്ചു.പ്രശസ്ത വോളി ബോള്‍ താരമായിരുന്നു.ഭാര്യ ഷീന.മക്കള്‍ :സച്ചിന്‍,സഞ്ജയ്.പ്രശസ്ത നാടക നടന്‍ തങ്കപ്പന്‍ (O.C ബേബി)പിതാവാണ് .മാതാവ് അമ്മിണി .സഹോദരി സന്ധ്യ .  സംസ്‌ക്കാരം നാളെ  ഉച്ചക്ക് 12 ന് മുട്ടപ്പള്ളി എബനേസര്‍ സെമിത്തേരിയില്‍ .