Monday, April 29, 2024
keralaNewsObituary

സഹോദരിയുടെ വീട്ടുമുറ്റത്ത് സ്വയം ചിതയൊരുക്കിയാണ് ആത്മഹത്യ ചെയ്തത്

കൊല്ലം: പുത്തൂരില്‍ സഹോദരിയുടെ വീട്ടുമുറ്റത്ത് സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാര്‍ (68) ആണ് മരിച്ചത്. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.   വിജയകുമാര്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം എന്നാണ് കരുതുന്നത്. സഹോദരിയുടെ വീടിനോട് ചേര്‍ന്നുള്ള കുടുംബവീട്ടിലാണ് ഇയാള്‍ കഴിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് വീട്ടുകാര്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വിജയകുമാര്‍ ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇതിനാല്‍ ഇയാള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല.                                            ചില സാമ്പത്തിക ബാധ്യതകളും വിജയകുമാറിനുണ്ടായിരുന്നുവെന്നാണ് സൂചന. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് വിജയകുമാര്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം.