കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം
കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം.ഗൈനക്കോളജി വിഭാഗത്തിലെ ലെക്ചര്‍ ഹാളില്‍ ഉച്ചക്ക് ഒന്നരയോടു കൂടിയായിരുന്നു തീപിടിത്തമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലിഫ്റ്റ് ഓപ്പറേറ്ററുടേയും അവസരോചിതമായ ഇടപെടല്‍ മൂലം നാശനഷ്ടങ്ങള്‍ ഒഴിവായി.ഗൈനക്കോളജി വിഭാഗത്തിന്റെ താഴത്തെ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്ലാസ്റൂമിലെ എ.സി. സ്റ്റെബിലൈസറിനാണ് തീപിടിച്ചത്. ജോലിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ സതീഷ് കെ.ഡി. എസ്.എസ്. മഹേഷ്, എം.പി. പ്രശാന്ത്, ലിഫ്റ്റ് ഓപ്പറേറ്ററായ മോന്‍സി ചെറിയാന് എന്നിവരുടെ അവസരോചിത ഇടപെടലില്‍ തീ അണക്കുകയായിരുന്നു.