Monday, April 29, 2024
EntertainmentkeralaNews

നടന്‍ ഗോവിന്ദന്‍കുട്ടിയ്ക്കെതിരെ വീണ്ടും പീഡന പരാതി.

എറണാകുളം: നടന്‍ ഗോവിന്ദന്‍കുട്ടിയ്ക്കെതിരെ വീണ്ടും പീഡന പരാതി. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. ഗോവിന്ദന്‍ കുട്ടിയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണ് ഇത്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് തവണ ഗോവിന്ദന്‍കുട്ടി പീഡനത്തിനിരയാക്കി എന്ന് കാട്ടിയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ മാസം 26 ന് മറ്റൊരു യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിരുന്നു. ഇതിനിടെയാണ് വീണ്ടും നടനെതിരെ പീഡന പരാതി ഉയരുന്നത്. ഗോവിന്ദന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലിലെ അവതാരികയാണ് ആദ്യം പീഡന പരാതി ഉന്നയിച്ചത്. വിവാഹ വാഗ്ദാനം നല്‍കി വാടക വീട്ടിലും സുഹൃത്തിന്റെ വില്ലയില്‍ എത്തിച്ചും പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹക്കാര്യം ചോദിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഈ പരാതിയിലും നടനെതിരെ എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.