Monday, April 29, 2024
keralaLocal NewsNews

എരുമേലി കൊരട്ടിയില്‍ കാര്‍ ഇടിച്ച് പോലീസുകാരന് ഗുരുതര പരിക്ക്.

ഇടിച്ച കാര്‍ ഉപേക്ഷിച്ച് കാറില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

എരുമേലി കൊരട്ടിയില്‍  കാര്‍ ഇടിച്ച് പോലീസുകാരന്  ഗുരുതര പരിക്ക്.ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തിയ എരുമേലി പാണപിലാവ് സ്വദേശിയും,വിഴിക്കത്തോട്ടില്‍ താമസിക്കുന്ന മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ സന്തോഷ് തോമസിനാണ് കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്.ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.കൊരട്ടി പാലത്തിന് സമീപം വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയില്‍ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ റോഡ് അരികില്‍ ഉണ്ടായിരുന്ന കടല വണ്ടി ഇടിച്ച് തെറിപ്പിച്ച് ശേഷം പോലീസ് ഉദ്യോസ്ഥനെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തുള്ള മരത്തിനും കാറിനും ഇടയില്‍ അകപ്പെട്ട സന്തോഷിനെ അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പോലീസുകാരന് വരിയെല്ലിനും ,നടുവിനുമാണ് ഗുരുതരമായി പരുക്കേറ്റത്.അപകടത്തെ തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്നവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.എരുമേലി സ്വദേശികള്‍ സഞ്ചരിച്ച കാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്.