Saturday, April 20, 2024
keralaLocal NewsNews

എരുമേലി കാളകെട്ടി കാനനപാതയിൽ അയ്യപ്പ പാദസേവ

എരുമേലി: ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനന പാതയിൽക്കൂടി കടന്നു പോകുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് സഹായമായി പാദപൂജ. ജനുവരി ആറ് മുതൽ 12 വരെ നടക്കുന്ന പാദസേവ പരിപാടി മുൻ മിസോറം ഗവർണർ
കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.മോഹൻജി ഫൗണ്ടേഷൻ , അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റ്, ആശ്രയ ട്രസ്റ്റ് കർണൂൽ  ആന്ധ്ര പ്രദേശ് എന്നിവരുടെ സഹകരണത്തോടെ കേരള ക്ഷേത്ര സമന്വയ  സമിതിയാണ് പരിപാടി നടന്നത്. കഴിഞ്ഞ രണ്ടു വർഷമായി കാളകെട്ടി  ശിവപാർവതി ക്ഷേത്രത്തിന് സമീപം  ഇത്തരത്തിൽ  അയ്യപ്പഭക്തരുടെ കാലുകൾ പ്രത്യേകതരം എണ്ണ ഉപയോഗിച്ച് തിരുമ്മി വിടുകയാണ് ചെയ്യുന്നത്. ആറിന് രാവിലെ 9.30 ന് നടക്കുന്ന പരിപാടിയിൽ വിവിധ ട്രസ്റ്റുകളുടെ ഭാരവാഹികൾ,  ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ,  മറ്റു സന്നദ്ധ സംഘടന ഭാരവാഹികളും പങ്കെടുക്കുമെന്ന് പ്രതിനിധികൾ പറഞ്ഞു. എരുമേലിയിൽ നടന്ന  പത്രസമ്മേളനത്തിൽ പ്രോഗ്രാം കോഡിനേറ്റർമാരായ പി.പി രാജേന്ദ്രൻ , ദേവദാസ് എ സി , സന്യാസി സഭ മാർഗദർശക്  മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി  സ്വാമി സത്  സ്വരൂപാനന്ദ, കമ്മറ്റി അംഗം ദാസപ്പൻ എന്നിവർ പങ്കെടുത്തു.