Monday, April 29, 2024
keralaNews

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

ഇടുക്കി കട്ടപ്പനയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാന്‍ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.