Wednesday, May 15, 2024
keralaNews

എം ആർ ഉല്ലാസ് നയിയ്ക്കുന്ന വാഹന പ്രചരണ ജാഥ നാളെ എരുമേലിയിൽ.

എരുമേലി: ഭാരത് ധർമ്മ ജന സേന പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റും  ഭാരത് ധർമ്മ യുവജന സേന കോട്ടയം ജില്ലാ പ്രസിഡന്റുമായ എം ആർ ഉല്ലാസ് നയിക്കുന്ന വാഹന പ്രചരണ ജാഥ കോവിഡ് –  19 പ്രോട്ടോക്കോൾ പാലിച്ച് നാളെ എരുമേലി പഞ്ചായത്തിൽ പര്യടനം നടത്തും. കേന്ദ്ര സർക്കാരിന്റെ വിവിധ ജനോപകാര പദ്ധതികൾ പൊതുജന സമക്ഷം അവതരിപ്പിക്കുകയും സംസ്ഥാന സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തുറന്ന് കാട്ടുകയും എരുമേലിയോട് പൂഞ്ഞാർ എംഎൽഎ കാട്ടിയ കടുത്ത അവഗണന ചർച്ചാ വിഷയമാക്കുകയുമാണ് ജാഥയുടെ ഉദേശ്യം. രാവിലെ ഒമ്പത് മണിക്ക് ഇരുമ്പൂന്നിക്കരയിൽ കോട്ടയം ജില്ലാ സെക്രട്ടറി പി അനിൽകുമാർ ജാഥ ഉദ്ഘാടനം ചെയ്യും.രാധാകൃഷ്ണൻ വൈയക്കം, രവി മുണ്ടക്കയം, സജീഷ്മണലേൽ, ഹരി എരുമേലി, ഷാജി കടപ്പൂർ, സന്തോഷ് ഏറ്റുമാനൂർ, റെജിമോ കാള കെട്ടി, ദാമോദരൻ എരുമേലി, അജികുമാർ, റെജിമോൻ ഞർക്കാട്, മജേഷ് തുടങ്ങിയവർ പതിനെട്ട് പോയിന്റുകളിലായി സംസാരിക്കും. വൈകിട്ട് അഞ്ച് മണിക്ക് എരുമേലി പേട്ടക്കവലയിൽ ചേരുന്ന സമാപന സമ്മേളനത്തിന് ബി ഡി ജെ എസ് കോട്ടയം ജില്ലാ പ്രസിഡണ്ട് എം പി സെൻ അദ്ധ്യക്ഷത വഹിക്കും. ബി ജെ പി കോട്ടയം ജില്ലാ പ്രസിഡണ്ട് നോബിൾമാത്യൂ യോഗം ഉദ്ഘാടനം ചെയ്യും