Sunday, April 28, 2024
keralaNewsObituary

സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ വാഹനാപകടങ്ങളില്‍ 9 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ ഇന്ന് ഉണ്ടായ വിവിധ വാഹനാപകടങ്ങളില്‍ 9 പേര്‍ മരിച്ചു.      ആലപ്പുഴ ബീച്ചില്‍ പുതുവര്‍ഷ ആഘോഷത്തിനെത്തിയ രണ്ട് യുവാക്കള്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. തലവടിയില്‍ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് സമീപത്തെ ഒരു വീടിന്റെ മതിലിലേക്കും ജീപ്പ് ഇടിച്ച് കയറി. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്പിയെ വീട്ടില്‍ വിട്ട ശേഷം തിരികെ വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു.  ഇടുക്കി അടിമാലിയില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കിലേക്ക് മറിഞ്ഞതറിഞ്ഞാണ് അപകടം ഉണ്ടായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് കയറിയിറങ്ങി കാല്‍നടയാത്രക്കാരി മരിച്ചു. കൊയിലാണ്ടി നെല്ല്യാടി സ്വദേശി വിയ്യൂര്‍ വളപ്പില്‍താഴെ ശ്യാമളയാണ് ആണ് മരിച്ചത്. രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. കക്കോടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കക്കോടി സ്വദേശി ബിജു ആണ് മരിച്ചത്.പത്തനംതിട്ടയില്‍ തിരുവല്ലയിലും ഏനാത്തും പുലര്‍ച്ചെ ഉണ്ടായ രണ്ട് വാഹനാപടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനില്‍ നടന്ന അപകടത്തില്‍ കുന്നന്താനം സ്വദേശി അരുണ്‍കുമാറും ചിങ്ങവനം സ്വദേശി ശ്യാമുമാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. ഏനാത്ത് വൈദ്യുതി പോസ്റ്റില്‍ ബൈക്ക് ഇടിച്ചുകയറി ഇളംഗമംഗലം സ്വദേശി തുളസീധരന്‍പിള്ള മരിച്ചു.