Monday, April 29, 2024
indiaNews

28കാരന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരേ വിരലില്‍ തന്നെ ഒന്‍പത് തവണ വിഷപ്പാമ്പിന്റെ കടിയേറ്റു.

അഹമ്മദാബാദ് :രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരേ വിരലില്‍ തന്നെ ഒന്‍പത് തവണയാണ് മഹേഷിന് വിഷപ്പാമ്പിന്റെ കടിയേറ്റത്.ഉനയിലെ നാനേവ കന്‍സാരി ഗ്രാമവാസിയാണ് മഹേഷ്. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന മഹേഷിന് വിഷപ്പാമ്പിന്റെ കടിയേറ്റത് ഒരിക്കലല്ല, ഒന്‍പത് തവണയാണ്.ഡോക്ടര്‍ ഡോ.എന്‍.കെ. ജാദവാണ് ഈ യുവാവിനെ പലതവണ ചികിത്സിക്കുകയും മരണത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തത്.
മഹേഷിന്റെ വലതുകാലിന്റെ മൂന്നാം വിരലിലാണ് ഒന്‍പത് തവണയും പാമ്പ് കടിച്ചത്.മഹേഷ് വീടിനുള്ളില്‍ നില്‍ക്കുമ്പോഴാണ് ഒന്‍പത് തവണയും പാമ്പ് കടിയേറ്റത്. മാത്രവുമല്ല, ഒരിക്കല്‍ മഹേഷിന്റെ വീട്ടിലെ അടുപ്പിനുള്ളില്‍ പോലും ഒരിക്കല്‍ പാമ്പിനെ കണ്ടെത്തി.മഹേഷിനെ അല്ലാതെ വീട്ടിലെ മറ്റാരെയും ഇതുവരെ പാമ്പ് കടിച്ചിട്ടില്ല.വീട്ടിനുള്ളില്‍ വച്ച് കടിയേറ്റതോടെ ഇപ്പോള്‍ സൂററ്റിലെ ബന്ധുവീട്ടിലാണ് മഹേഷിന്റെ താമസം.ഇപ്പോഴിതാ പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ വീട്ടുകാരുടെ ഉപദേശപ്രകാരം സൂറത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഈ യുവാവ്.ഇപ്പോള്‍ സൂററ്റില്‍ ഡയമണ്ട് കട്ടറായി ജോലി ചെയ്യുകയാണ് മഹേഷ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കന്‍സരി സൂറത്തില്‍ നിന്ന് ജോലിക്കായി ജന്മനാട്ടില്‍ വന്നിരുന്നെങ്കിലും ജോലി പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സൂററ്റിലേക്ക് മടങ്ങി.അതേസമയം ഓരോ തവണയും ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് പാമ്പ് കടിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.