Friday, April 19, 2024
indiakeralaNewsSports

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ കളിക്കും

ജയ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. കേരളത്തെ നയിക്കുന്ന സഞ്ജുവിന് ഇതുവരെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടാന്‍ സാധിച്ചിരുന്നു.