കോട്ടയത്തെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം.
കോട്ടയം: കോട്ടയത്തെ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം.ഡിസിസി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. പോസ്റ്ററില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി നേതൃത്വത്തെ പരാതി അറിയിച്ചു.27ന് കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. പരിപാടി ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ.സി ജോസഫിന്റെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ട്.കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ശശി തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതില്‍ ഔദ്യോഗിക നേതൃത്വത്തിന് അതൃപ്തി ഉണ്ടായിരുന്നു. ഇതാണ് പോസ്റ്ററില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ കാരണമെന്നാണ് ആരോപണം. അതേസമയം, വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.