Monday, April 29, 2024
keralaLocal NewsNews

അയ്യപ്പഭക്തരുടെ പ്രശ്നങ്ങളിൽ  ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകണം : പ്രസി. കെ അനന്തഗോപൻ 

എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട്  വരുന്ന അയ്യപ്പഭക്തൻമാരെ പ്രശ്നങ്ങളിൽ ഉദ്യോഗസ്ഥരുടെ ഗൗരവമായ നിരീക്ഷണം ഉണ്ടാകണമെന്ന്  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു.
ഇന്ന്  ഉച്ചയ്ക്ക് എരുമേലിയിലെത്തിയ അദ്ദേഹം  വലിയ അമ്പലത്തിന്  മുന്നിലെ  ദേവസ്വം ബോർഡിന്റെ പാർക്കിംഗ്  മൈതാനം പെളിനിറഞ്ഞ സംഭവം  നേരിൽ കണ്ട് പ്രതികരിക്കുകയായിരുന്നു.      അയ്യപ്പഭക്തർക്ക് നടന്നുപോകാൻ പറ്റുന്ന രീതിയിൽ പാറ അവശിഷ്ടങ്ങളിട്ട് നികത്താൻ നിർദേശം നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെ പാർക്കിംഗ് സ്ഥലം യോഗ്യമാക്കി. ദേവസ്വം ബോർഡിന്റെ  എരുമേലിയിലെ പാർക്കിംഗ്  മൈതാനങ്ങൾ മഴയെ തുടർന്ന് ചെളി നിറഞ്ഞ അവസ്ഥയാണെന്നും അടുത്ത തീർഥാടനകാലത്തിന് മുൻപായി മൈതാനങ്ങൾ നവീകരിക്കുന്നതിനുളള പദ്ധതികൾ പരിഗണനയിലാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്  പറഞ്ഞു.
ശബരിമല തീർഥാടനകാലത്ത് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഓഫീസ് മുറിയിലിരുന്ന് ചെയ്യുന്ന ക്രമീകരണങ്ങൾ മാത്രമല്ല നടത്തേണ്ടതെന്നും ബോർഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താൻ ഓഫീസ് മുറിക്ക് പുറത്തിറങ്ങണമെന്നും പ സിഡന്റ് ആവശ്യപ്പെട്ടു.  നിർദേശിച്ച കാര്യങ്ങൾ നടപ്പായോ എന്നറിയാൻ ചൊവ്വാഴ്ച വീണ്ടും എത്തുമെന്ന് പറഞ്ഞാണ് പ്രസിഡന്റ് തിരികെപ്പോയത്.