പ്രഥമ ശുശ്രൂഷ കിറ്റുകൾ നൽകി
എരുമേലി :മോട്ടോർ വാഹന വകുപ്പിന്റെ 2022- 23 ശബരിമല സേഫ് സോൺ പ്രവർത്തനവും ആയി ബന്ധപ്പെട്ട് അയ്യപ്പ ഭക്തർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിന് ആവശ്യമായ കിറ്റുകൾ മുക്കൂട്ടുതറ അസ്സീസി ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ജിസ് ആനിക്കൽ നിന്നും എരുമേലി സേഫ് സോൺ കൺട്രോളിംഗ് ഓഫീസർ ഷാനവാസ് കരിം ഏറ്റുവാങ്ങി.
ചടങ്ങിൽ സേഫ് സോൺ ഉദ്യോഗസ്ഥരായ അനീഷ് കുമാർ ജി, ഹരി കൃഷ്ണൻ, ടിനേഷ്, റെജി എ സലാം, ഹോസ്പിറ്റൽ പി. ആർ. ഓ ഷേബാ, ജീവനക്കാർ ആയ ജെയിൻ ടി മാത്യു , ഗിരീഷ് കൊട്ടാരത്തിൽ, ആന്റണി ഡിക്രൂസ്, ബിജു എന്നിവർ പങ്കെടുത്തു.