Saturday, May 4, 2024
keralaNews

കോട്ടയം പബ്ലിക് ലൈബ്രറി 140-ാം വാർഷികം കലാസാഹിത്യ സന്ധ്യകൾക്ക് ബുധനാഴ്ച തുടക്കം

കോട്ടയം :പബ്ലിക് ലൈബ്രറി 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള
കലാസാഹിത്യ സന്ധ്യകൾക്ക് ബുധനാഴ്ച തുടക്കം.കെ.പി.എസ് മേനോൻ ഹാളിൽ ബുധൻ വൈകിട്ട് 4.30ന് സാഹിത്യ അക്കാദമി മുൻ പ്രസിഡന്റും പ്രശസ്ത നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരൻ “എഴുത്തിന്റെയും
വായനയുടെയും ഏകാന്തമായ വഴികൾ ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 6.30ന് വസന്തഗീതങ്ങൾ .

ഡിസംബർ ഒന്ന് വൈകിട്ട് 4.30ന് കാലടി സംസ്കൃത സർവ്വകലാശാലാ മുൻ വൈസ്
ചാൻസിലർ ഡോ.കെ.എസ്.രാധാകൃഷ്ണന്റെ പ്രഭാഷണം “കേരള നവോത്ഥാനം ഇന്നലെ ഇന്ന്”6.30 മുതൽ കുച്ചിപ്പുടി ഭരതനാട്യം നൃത്ത സമന്വയം .ഡോ..പത്മിനി കൃഷ്ണൻ,ഡോ. ദ്രൗപതി പ്രവീൺ, രണ്ടിന് വൈകിട്ട് 4.30ന് ഡോ.വി.പി ഗംഗാധരന്റെ
പ്രഭാഷണം .”കാൻസർ സത്യവും മിഥ്യയും” 6.30 മുതൽ ദുര്യോധനവധം കഥകളി
പി.എസ്.വി നാട്യസംഘം കോട്ടക്കൽ.മൂന്നിന് വൈകിട്ട് 4.30ന് പ്രഭാഷണം
പ്രശസ്ത നോവലിസ്റ്റ് ഡോ.ജോർജ് ഓണക്കൂർ .6.30ന് കഥാപ്രസംഗം വിനോദ്
ചമ്പക്കര കഥ കുഞ്ചൻ നമ്പ്യാർ. 4ന് വൈകിട്ട് 4ന് പബ്ലിക് ലൈബ്രറി
പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ശതാഭിഷേക അനുമോദന സമ്മേളനം . ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള. മന്ത്രി വി.എൻ.വാസവൻ, ജസ്റ്റിസ്  കെ.ടി തോമസ്, പ്രോ.പി.ജെ.കുര്യൻ, കുമ്മനം രാജശേഖരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. എബ്രഹാം ഇട്ടിച്ചെറിയയ്ക്ക് ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉപഹാരം നൽകി ആദരിക്കും.