Friday, May 10, 2024
indiakeralaNewsObituary

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു

ദില്ലി: ദില്ലിയില്‍ നിന്ന് ഹിമാചല്‍പ്രദേശിലെ മണാലിയില്‍ എത്തിയ സുഹൃത്തുക്കളുടെ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് മലയാളി ഡോക്ടര്‍ അടക്കം രണ്ടുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്. പൊലീസ് കേസ് എടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കി.