Monday, April 29, 2024
keralaNewspolitics

50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ മതി; ജി സുധാകരന്‍

ആലപ്പുഴ : 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും ജി സുധാകരന്‍ വ്യക്തമാക്കി. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ തിരിഞ്ഞ ആളായിരുന്നു ജി സുധാകരന്‍.ശബരിമലയില്‍ നിന്ന് തന്ത്രിയെ മാറ്റണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 50 കഴിഞ്ഞ സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ മതിയെന്ന് ജി സുധാകരന്‍ പറയുന്നത്.ഒരു ജ്യോതിഷിയും ആഭിചാര കൊല നടത്തിയിട്ടില്ല. രാഷ്ട്രീയക്കാരനാണ് ഇത് നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാര്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാക്കാതെ കുറേയാളുകള്‍ രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. കമ്യൂണിസ്റ്റുകാരില്‍ നിന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലെന്നും മുന്‍ മന്ത്രി പറഞ്ഞു. ഫോണ്‍വിളികളിലൂടെയാണ് ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.കേരളത്തില്‍ കോണ്‍ഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയും തിരിച്ചറിയാന്‍ പറ്റാതായെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.