റായ്പൂരില്‍ പരിശീലക ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
റായ്പൂര്‍: റായ്പൂരില്‍ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പരിശീലക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു. റായ്പൂര്‍ വിമാനത്താവളത്തിലായിരുന്നു അപകടം.
പരിക്കേറ്റ പൈലറ്റുമാരെ രാമകൃഷ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് അനുശോചിച്ചു. ക്യാപ്റ്റന്‍ പാണ്ഡ, ക്യാപ്റ്റന്‍ ശ്രീവാസ്തവ എന്നിവരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ദുരന്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.