Thursday, May 2, 2024
keralaNews

ആനകളെ മര്‍ദ്ദിച്ച പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍:  ഗുരുവായൂര്‍ ആനക്കോട്ടയില്‍  ആനകളെ ക്രൂരമായി മര്‍ദ്ദിച്ച ആറ് പാപ്പാന്മാരെയാണ് സസ്‌പെന്‍ഡ്  ചെയ്തത്.  നടപടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ദേവസ്വം ചെയര്‍മാന്‍. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. സംഭവത്തില്‍ ഹൈക്കോടതി വിശദീകരണവും തേടി.  ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത് . മൂന്നു ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഒറ്റ ആനയെ തല്ലുന്നു എന്നപേരിലാണ് പ്രചരിച്ചത്. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയലളിത നടയ്ക്കിരുത്തിയ ആനയാണ് കൃഷ്ണ . കുളിക്കാന്‍ കിടക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദ്ദനം. കേശവന്‍ കുട്ടിയെ തല്ലി എഴുനേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാലിന് സ്വാധീനക്കുറവുള്ള ഗജേന്ദ്ര എന്ന ആന നടക്കുന്നതാണ് മൂന്നാമത്തെ ദൃശ്യം.ഒരു മാസം മുമ്പത്തെ ദൃശ്യങ്ങളെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഗുരുവായൂര്‍ ദേവസ്വം അന്വേഷണത്തിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.