Sunday, May 5, 2024
keralaLocal NewsNewspolitics

ഇരുമ്പൂന്നിക്കരയിൽ സി പി ഐക്ക് ഇനി കമ്മറ്റിയില്ല :സി.പി.ഐ അംഗങ്ങൾ രാജി വച്ച് സി പി എമ്മിൽ.

 മുക്കൂട്ടുതറ:സി പി ഐ എരുമേലി ലോക്കൽ കമ്മറ്റി അംഗം കെ.ജെ സണ്ണിയും,   ഇരുമ്പൂന്നിക്കര ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും നേതൃത്വത്തിൻ്റെ തെറ്റായ നയസമീപനത്തിൽ പ്രതിഷേധിച്ച് രാജിവെച്ച് സി.പി.ഐ (എം)ൽ ചേർന്നു. ഇരുമ്പൂന്നിക്കരയിൽ കൂടിയ പൊതുയോഗത്തിൽ വച്ച്  സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് പുതിയതായി വന്നവരെ സ്വീകരിച്ചു. ധർമ്മകീർത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗങ്ങളായ  കെ. രാജേഷ്,  തങ്കമ്മ ജോർജ്കുട്ടി,ഏരിയ കമ്മറ്റി അംഗം കെ .സി ജോർജ്കുട്ടി,മുക്കൂട്ടുതറ ലോക്കൽ കമ്മറ്റി സെക്രട്ടറി  ഗിരീഷ് കുമാർ,ബ്ലോക്ക് കമ്മറ്റി സെക്രട്ടറി പ്രസന്നൻ, കെ.ജെ സണ്ണി എന്നിവർ സംസാരിച്ചു.