രാജ്യത്ത് കോവിഡ് കുറയുന്നു
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 3.06 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 439 മരണം റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.97% വര്‍ധിച്ച് 20.75% ആയി. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം പ്രധാന നഗരങ്ങളിലെ രോഗബാധ കുറഞ്ഞു. ഡല്‍ഹിയില്‍ പ്രതിദിന രോഗികള്‍ പതിനായിരത്തിന് താഴെയായി. മുവായിരത്ത് താഴെയാണ് മുബൈയിലും കൊല്‍ക്കത്തയിലും പ്രതിദിന രോഗികള്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ പ്രതിദിന രോഗികള്‍ 50,000ന് മുകളിലാണ്. മഹാരാഷ്ട്രയില്‍ 40,000 നും തമിഴ്നാട്ടില്‍ 30,000 നും മുകളില്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.