Friday, May 3, 2024
keralaNews

ബജറ്റ് ആമുഖപ്രസംഗം ; രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുത്

രണ്ടാം പിണറായി സര്‍ക്കാരിന്റെയും മന്ത്രി കെ.എന്‍. ബാലഗോപാലിന്റെയും ആദ്യ ബജറ്റ് നിയമസഭയില്‍ അവതരണം തുടങ്ങി.രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നെന്ന് ധനമന്ത്രി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കൂടി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു. അതെല്ലാം മറികടന്നുള്ള വിജയമാണുണ്ടായതെന്ന് ബജറ്റ് ആമുഖപ്രസംഗത്തില്‍ ധനമന്ത്രി സൂചിപ്പിച്ചു.ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കി. പുതിയ സര്‍ക്കാരും പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി.കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചെന്ന് ധനമന്ത്രി. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ ബാധിച്ചു.ഓരോ ധനകാര്യ കമ്മിഷനുകള്‍ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

  • കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.
  • കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപ വകയിരുത്തി.
  • ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി